ചിറ്റാരിപിലാക്കൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗപ്രതിരോധ നിയന്ത്രണ ക്യാമ്പ് പന്ത്രണ്ടാം വാർഡിലെ ചിറ്റാരിപിലാക്കലിൽ സംഘടിപ്പിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ കെ. എം സലാം ചിറ്റാരിപിലാക്കൽ ക്യാമ്പ് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ചൂലൂർകുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സ്മിത എ റഹ്മാൻ ജീവിതശൈലി രോഗങ്ങളെപ്പറ്റി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് മെമ്പർ എം കെ നദീറ, പി കെ ഗിരീഷ്, തുടങ്ങിയവർ സംസാരിച്ചു. ക്ലസ്റ്ററാക്കിതിരിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽറഷീദിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നൂറിൽപരംആളുകൾ പങ്കെടുത്തു. നഴ്സുമാരായ ഷംനതസ്‌നീം, രജിഷ ആർ. ആർ. ടി അംഗം അബ്ബാസ് പുതിയാടം ആശ പ്രവർത്തകരായ വി. രുഗ്മിണി, ഷൈലജ. കെ. കെ, നുസ്രത്ത്. കെ. വി തുടങ്ങിയവർക്കൊപ്പം ആക്സസ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)