താനൂർ ബോട്ടപകടത്തിൽ മരണം 18 ആയി ; ബോട്ട് തലകീഴായി മറിഞ്ഞെന്ന് രക്ഷപ്പെട്ടയാൾ
മലപ്പുറം: താനൂരിൽ ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്ന് രക്ഷപെട്ടയാള്‍ പറഞ്ഞു. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അതോടെ ബാലന്‍സ് തെറ്റി. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു. 35ഓളം പേര് ബോട്ടിലുണ്ടായിരുന്നു. രണ്ട് മൂന്ന് ഫാമിലിയും ഉണ്ടായിരുന്നെന്നും രക്ഷപെട്ടയാള്‍ പറഞ്ഞു. ബോട്ട് കരയിൽ എത്തിച്ചു.
ബോട്ട് തലകീഴായ മറിയുകയായിരുന്നു എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ പറയുന്നു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് അപകടം നടന്നതെന്നും ഇയാൾ വ്യക്തമാക്കി. 35ഓളം പേർ ബോട്ടിലുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ പതിനാല് പേർക്കാണ് ജീവൻ നഷ്ടമായത്. ആറ് പേരെ രക്ഷപ്പെടുത്തി.
ബോട്ട് തലകീഴായി മറിഞ്ഞതിനാൽ അടിയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും ദ്രുതകർമസേന അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാണ്. ബോട്ട് വലിച്ചു കയറ്റാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിച്ചു.
പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരുക്കേറ്റവരില്‍ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്.
വന്‍ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ
സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)