ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ സി പി ഐ എം പ്രതിഷേധ സമരം നടത്തി.

MTV News 0
Share:
MTV News Kerala

മാവൂർ | വാക്സിനേഷന് വരുന്നവരെ സൗകര്യങ്ങ ളൊരുക്കാതെ ബുദ്ധിമുട്ടിക്കുന്ന ആശുപത്രി പ്രവർത്തനം അവതാളത്തിലാക്കുന്ന മെഡിക്കൽ ഓഫീസറുടെ നടപടിക്കെതിരെ സി പി ഐ എം മാവൂർ, ചെറൂപ്പ, കണ്ണിപറമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറൂപ്പ ഹെൽത്ത് യൂണിറ്റിന് മുൻപിൽ പ്രതിഷേധ സമരം നടത്തി.

സമരം കുന്ദമംഗലം ഏരിയ സെക്രട്ടറി ഇ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.മാവൂർ ലോക്കൽ സെക്രട്ടറി ഇ എൻ പ്രേമനാഥൻ അധ്യക്ഷത വഹിച്ചു.