പ്ലസ് വണ്‍ പരീക്ഷയും അലോട്‌മെന്റും ഒരേ ദിവസം നടത്തുന്നതിനെതിര പ്രധാനാധ്യാപക സംഘടന രംഗത്ത്.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം | കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത് വന്നു. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് പരീക്ഷയും അലോട്‌മെന്റും ഒരുമിച്ച് വരാനിടയാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

രണ്ടും ഒരു ദിവസം നടത്തുന്നത് ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ഒരേ ദിവസം സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യത്തിനിടയാക്കും. നാലര ലക്ഷം വിദ്യാര്‍ഥികള്‍ ഒരേ ദിവസം പരീക്ഷ എഴുതുന്നതിനിടയിലാണ് അലോട്‌മെന്റ് നടപടികള്‍ കൂടി തുടങ്ങുന്നത്. ഇത് ഗുരുതര പ്രതിസന്ധിക്കിടയാക്കുമെന്ന് പ്രധാനാധ്യാപക സംഘടന വ്യക്തമാക്കി. സെപ്തംബര്‍ 13നാണ് പ്ലസ് വണ്‍ പൊതുപരീക്ഷയും ഏകജാലകം വഴിയുളള ആദ്യഅലോട്ട്മെന്റ് പ്രക്രിയയും നിശ്ചയിച്ചിരിക്കുന്നത്. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

Share:
MTV News Keralaതിരുവനന്തപുരം | കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ അധ്യാപകര്‍ രംഗത്ത്. പരീക്ഷയും അലോട്ട്മെന്റും ഒരേദിവസം നടത്തിയാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത് വന്നു. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് പരീക്ഷയും അലോട്‌മെന്റും ഒരുമിച്ച് വരാനിടയാക്കിയതെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. രണ്ടും ഒരു ദിവസം നടത്തുന്നത് ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളും ഒരേ ദിവസം സ്‌കൂളുകളില്‍ എത്തുന്ന സാഹചര്യത്തിനിടയാക്കും. നാലര ലക്ഷം വിദ്യാര്‍ഥികള്‍...പ്ലസ് വണ്‍ പരീക്ഷയും അലോട്‌മെന്റും ഒരേ ദിവസം നടത്തുന്നതിനെതിര പ്രധാനാധ്യാപക സംഘടന രംഗത്ത്.