തിങ്കളാഴ്ച്ച മുതൽ തിരുവമ്പാടിയിൽ കൂടുതൽ നിയന്ത്രണം ഉണ്ടാകും
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണ വിധേയയമാക്കുന്നതിൻ്റെ ഭാഗമായി തിങ്കളാഴ്ച്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിൽ ചേർന്ന പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് സംയുക്ത യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കാറ്റഗറി ബി (ടി.പി.ആർ 8% – 19%) വിഭാഗത്തിലാണ് നിലവിലുള്ളത്. ഇതു പ്രകാരമുള്ള നിബന്ധനകൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണം.
ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ 50 % തൊഴിലാളികളെ വെച്ച് കോവിഡ് പ്രോട്ടൊകോൾ പാലിച്ച് എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 7വരെ മാത്രം തുറന്ന് പ്രവർത്തിക്കാം.മറ്റു വാണിജ്യ സ്ഥാപനങ്ങൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ 50% ശതമാനം ജീവനക്കാരെ വെച്ച് തുറന്ന് പ്രവർത്തിക്കാം.
ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മറ്റു സ്വകാര്യ സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50% ജീവനക്കാരെ വെച്ച് രാവിലെ 7 മുതൽ രാത്രി 7വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാം.
അക്ഷയ കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ 7 മുതൽ രാത്രി 7വരെ 50% ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.
ഹോട്ടലുകളിലും, റസ്റ്റോറൻ്റുകളിലും രാവിലെ 7 മുതൽ വൈകുന്നേരം 7വരെ പാർസൽ സംവിധാനം നടത്താം.
ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് തുറന്ന് പ്രവർത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും,അത്യവശ്യ സെർവ്വീസ് നടത്തുന്നതിന് പെർമിറ്റ് വാങ്ങിയിട്ടുള്ള ഡ്രൈവർമാരും ബുധനാഴ്ച്ചക്കകം കോവിഡ് നെഗറ്റീവ് സെർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്.
വാഹനത്തിൽ യാത്ര ചെയ്യുന്നവർ സത്യവാങ്മൂലം കൃത്യമായി എഴുതി കൈവശം സൂക്ഷിക്കണം. ആനാവശ്യ യാത്രകൾ ഒഴിവാക്കണം.
മെഡിക്കൽ ഷോപ്പുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നില്ലെന്ന് ഉറപ്പു വരുത്തണം.
കോവിഡിൻ്റെ ലക്ഷണമുണ്ടായിട്ടും പുറത്തിറങ്ങി നടക്കുന്നവർക്കെതിരെയും,കോറൻറിൻ ലംഘിക്കുന്നവർക്കെതിരെയും പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ്സെടുക്കും.
ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹങ്ങൾ സെർവ്വീസ് നടത്തുവാൻ പാടുള്ളതല്ല.
സ്വകാര്യ വാഹനങ്ങൾ നോ പാർക്കിംഗ് ഏരിയയിലും, ബസ്റ്റാൻ്റിലും പാർക്ക് ചെയ്യുന്നതായി കാണുന്നു. അത്തരം വാഹനങ്ങൾക്ക് മുന്നറിപ്പ് ഇല്ലാതെ ഫൈൻ ചുമത്തുന്നതാണ്.
അങ്ങാടികളിൽ അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
വിവാഹമുൾപ്പെടെയുള്ള പരിപാടികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നമ്മുടെ തിരുവമ്പാടിയെ കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കാൻ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
© Copyright - MTV News Kerala 2021
View Comments (0)