ചാത്തമംഗലത്ത്‌ വീട് കേന്ദ്രീകരിച്ച്  മോഷണ പരമ്പര

MTV News 0
Share:

ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണ പരമ്പര. അടുത്തടുത്ത മൂന്ന് വീടുകളിലാണ് മോഷണം നടന്നത്.
ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി ഷീബയുടെ വീട്ടിൽ നിന്നും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ മോഷണം പോയി.
അകത്തെ മേശയിൽ സൂക്ഷിച്ചതായിരുന്നു ഈ പണം .
വീടിന്റെ പുറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.
ചെറുനാരകശ്ശേരി പ്രദീപിന്റെ വീട്ടിൽ നിന്നും മേശയിൽ സൂക്ഷിച്ച 4000 രൂപയും ,
ചോലയിൽ സുനിലിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 8000 രൂപയുമാണ് കവർച്ച നടത്തിയത്.
മോഷണം നടക്കുന്ന സമയത്ത് മൂന്ന് വീടുകളിലും ആരുമുണ്ടായിരുന്നില്ല.
വൈകുന്നേരം വീടുകളിൽ തിരികെ
എത്തിയപ്പോഴാണ്
മോഷണ വിവരം പുറത്തറിഞ്ഞത്.
കുന്ദമംഗലം പോലീസും ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Share:
Tags:
ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ലക്ഷംവീട് കോളനിയിൽ മോഷണ പരമ്പര. അടുത്തടുത്ത മൂന്ന് വീടുകളിലാണ് മോഷണം നടന്നത്.ചേനോത്ത് ചെറുനാരകശ്ശേരി ഷീബ,ചേനോത്ത് ചെറുനാരകശ്ശേരി പ്രദീപ്,ചോലയിൽ സുനിൽഎന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.ഇതിൽ ചെറുനാരകശ്ശേരി ഷീബയുടെ വീട്ടിൽ നിന്നും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ മോഷണം പോയി.അകത്തെ മേശയിൽ സൂക്ഷിച്ചതായിരുന്നു ഈ പണം .വീടിന്റെ പുറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കയറിയത്.ചെറുനാരകശ്ശേരി പ്രദീപിന്റെ വീട്ടിൽ നിന്നും മേശയിൽ സൂക്ഷിച്ച 4000 രൂപയും ,ചോലയിൽ സുനിലിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 8000...ചാത്തമംഗലത്ത്‌ വീട് കേന്ദ്രീകരിച്ച്  മോഷണ പരമ്പര