ലോക പുകയിലരഹിത ദിനാചരണം നടത്തി.

MTV News 0
Share:

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഗവ: ഐ.ടി.ഐയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പുകയിലരഹിത ദിനാചരണം നടത്തി.
തിരുവമ്പാടി ഐ.ടി.ഐയിൽ വെച്ച് നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പുകയിലരഹിത സന്ദേശമെഴുതിയ കാൻവാസിൽ ഒപ്പ് വെച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ഐ ടി ഐ പ്രിൻസിപ്പാൾ അബ്ദുൾ ഹമീദ് എൻ.കെ,
പി.ച്ച്. എൻ ഷില്ലി എൻ.വി. എന്നിവർ സംസാരിച്ചു.
‘പുകയില :പരിസ്ഥിതിക്കും ഭീഷണി’ എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ക്ലാസ്സെടുത്തു. റെഡ് റിബൺ കോർഡിനേറ്റർ ഇല്യാസ് ടി.പി. പുകയിലരഹിത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഐ.ടി.ഐ അധ്യാപകരായ
ഇല്യാസ് ടി.പി,ദിലീപ് രാജ്, എ.ഹബീബ് പി.എം,നീതു.,കെ.പി അബ്ദുൾ സലീം. പി.അബൂബക്കർ പാറശ്ശേരി
സാഹിദ.കെ എന്നിവർ നേതൃത്വം നൽകി.