അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ അകറ്റുന്നു; തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

MTV News 0
Share:
MTV News Kerala

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഏറ്റ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രിയും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്.അഹങ്കാരത്തോടെയുള്ള പെരുമാറ്റം, സഹകരണ ബാങ്ക് തട്ടിപ്പ്, അരാഷ്ട്രീയവൽക്കരണം, സംഘടനാപരമായ വീഴ്ച തുടങ്ങി നിരവധി കാര്യങ്ങളാണ് പരാജയ കാരണമായി തോമസ് ഐസക് എടുത്തുകാട്ടുന്നത്.
ജനങ്ങളെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയെന്നും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും മനസിലാക്കാനായില്ലെന്നും തോമസ് ഐസക് ഫേസ്ബു്കില്‍ കുറിച്ചു. എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ് തെരഞ്ഞെടുപ്പ് പരാജയ കാരണമെന്നാണ് വിലയിരുത്തല്‍. ഗണ്യമായ തോതിൽ എൽഡിഎഫ് വോട്ടുകൾ പോൾ ചെയ്യപ്പെടാതെ പോയെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു.

ജനങ്ങളോട് അഹങ്കാരത്തോടെയുള്ള പെരുമാറ്റം ദോഷം ചെയ്തുവെന്ന് തോമസ് ഐസക് വിലയിരുത്തുന്നു. പാർട്ടിയുടെ എല്ലാ തലങ്ങളിലും അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ അകറ്റുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

അരാഷ്ട്രീയവല്‍ക്കരണവും തിരിച്ചടിയായി. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമിടയിൽ അരാഷ്ട്രീയവൽക്കരണത്തിനാണ് മുൻതൂക്കം.സാമൂഹ്യമാധ്യമങ്ങളിലാണ് ഇവരുടെ ലോകമെന്നും സൈബറിടത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

Share:
MTV News Keralaലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഏറ്റ തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രിയും, പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്.അഹങ്കാരത്തോടെയുള്ള പെരുമാറ്റം, സഹകരണ ബാങ്ക് തട്ടിപ്പ്, അരാഷ്ട്രീയവൽക്കരണം, സംഘടനാപരമായ വീഴ്ച തുടങ്ങി നിരവധി കാര്യങ്ങളാണ് പരാജയ കാരണമായി തോമസ് ഐസക് എടുത്തുകാട്ടുന്നത്.ജനങ്ങളെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയെന്നും എതിർ തരംഗം കേരളത്തിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും മനസിലാക്കാനായില്ലെന്നും തോമസ് ഐസക് ഫേസ്ബു്കില്‍ കുറിച്ചു. എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തുവെന്നുള്ളതാണ്...അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ അകറ്റുന്നു; തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്