
തോട്ടുമുക്കം : കക്കാടംപൊയിലിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കാർ ആണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപമുള്ള തോട്ടിലേക്ക് വീണു ഇന്നലെ വൈകുന്നേരം അപകടത്തിൽപ്പെട്ടത്.
വൻ ശബ്ദത്തിൽ സമീപത്തെ തോട്ടിലേക്കാണ് കാർ പതിച്ചത്.
റോഡിനു സമീപമുള്ള കമുകുകൾ ഇടിച്ചു തകർത്താണ് കാർ തോട്ടിൽ പതിച്ചത്.
യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ഇടയ്ക്കിടയ്ക്ക് അപകടം ഉണ്ടാകുന്ന ഈ പ്രദേശത്തു അപകട സൂചന ബോർഡും സംരക്ഷണ ഭിത്തിയും ഇല്ലാത്തത് അപകടം വർദ്ധിപ്പിക്കാൻ ഇടയാകുന്നുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)