തൃക്കാക്കരയിൽ 2021ൽ ലഭിച്ചതിനേക്കാൾ വോട്ട് നില ഉയർത്തി എൽ ഡി എഫ്.

MTV News 0
Share:
MTV News Kerala

എറണാകുളം:തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന്റെ ഭൂരിപക്ഷം വലിയ ചർച്ചയാകുകയാണ്.

2021 ഇൽ പി.ടി തോമസിന് ലഭിച്ച 14000ന് മുകളിൽ ഭൂരിപക്ഷം ഉമ തോമസിന് 25000ന് മുകളിലേക്ക് എത്തിക്കാൻ സാധിച്ചു.2021 ഇൽ മണ്ഡലത്തിൽ 4 മുന്നണികളാണ് മത്സരിച്ചിരുന്നത്.2022 ഇൽ 20/20 മത്സരത്തിൽ നിന്ന് പിന്മാറിയതോടെ 3 മുന്നണികളാണ് മത്സരത്തിലുണ്ടായിരുന്നത്.

എൽ ഡി എഫിനും വോട്ട് നില 2021 തിനേക്കാൾ ഉയർത്താൻ സാധിച്ചു എന്നതാണ് വസ്തുത.എൻ ഡി എ ക്ക് 2021 തിനേക്കാൾ 2022 ൽ 2000ന് മുകളിൽ വോട്ടുകൾ നഷ്ടമായി.

2021,2022 വോട്ട് നില താഴെ ചേർക്കുന്നു.


2022 വോട്ട് നില

UDF:72767
LDF:47752
BJP:12956


2021 വോട്ട് നില

UDF:59839
LDF:45519
BJP:15488
20/20:13897