
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.
താമരശ്ശേരി: താമരശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കാവ്യ വി.ആർ, കെ.എസ്.യു നേതാവ് അഭിനന്ദ് എന്നിവരെയാണ് താമരശ്ശേരി ടൗണിൽ വെച്ച് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
കൈതപ്പൊയിൽ നോളേജ് സിറ്റിയിൽ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനായി താമരശ്ശേരി ടൗൺ വഴി മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോഴാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നേരത്തെ പുതുപ്പാടിയിൽ യൂത്ത് ലീഗ്, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)