തിരുവനന്തപുരം: കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേക്ക് കൈമാറി. ചെന്നൈയില്‍ നിന്നും ട്രെയിന്‍ കേരളത്തിലേക്ക് തിരിച്ചു. ട്രെയിന്‍ കേരളത്തിലെത്തുന്നത് പിന്നാലെ പരീക്ഷണയോട്ടവുമുണ്ടാകും. തിരുവനന്തപുരത്ത് നിന്നായിരിക്കും ട്രെയിനിന്റെ പരീക്ഷണയോട്ടം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ പരീക്ഷണയോട്ടത്തില്‍ ട്രെയിനിലുണ്ടാവും. കോഴിക്കോട് വരെയാകും ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് വന്ദേഭാരതിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ മന്ത്രിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരംകണ്ണൂര്‍ റൂട്ടിലാവും കേരളത്തില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ വന്ദേഭാരതിന് സാധിക്കുമെങ്കിലും കേരളത്തില്‍ ഈ വേഗമുണ്ടാവില്ല. കേരളത്തില്‍ നിലവിലുള്ള ട്രാക്കുകളില്‍ ഇത്രയും വേഗത്തില്‍ ട്രെയിനിന് സഞ്ചരിക്കാനാവില്ല
© Copyright - MTV News Kerala 2021
View Comments (0)