കോട്ടയം ട്രെയിനിന് പട്ടിക്കാട് സ്റ്റോപ്പനുവദിക്കണം ; ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമി എംപിക്ക് നിവേദനം നൽകി

MTV News 0
Share:
MTV News Kerala

നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് വൈകിട്ട് 3-10 ന് പുറപ്പെടുന്ന 16 325 നമ്പർ ട്രെയിനിന് പട്ടിക്കാട്ട് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലം പാർലിമെൻ്റർ ഇ. ടി മുഹമ്മദ് ബഷീറിന് സവാദ് ശാന്തപുരം കൈമാറി.

രാജ്യാന്തര പ്രശസ്തമായവയടക്കം ധാരാളം വിദ്യാലയങ്ങളുള്ള പട്ടിക്കാട്, കീഴാറ്റൂർ , ശാന്തപുരം ,വേങ്ങൂർ, തുടങ്ങിയ പ്രദേശങ്ങളിൽ ധാരാളം ജോലിക്കാരും രോഗികളും വിദ്യാർത്ഥികളുമെല്ലാം ദൈനം ദിനം വിവിധ ആവശ്യങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവരാണ് . അന്താരാഷ്ട്ര പ്രശസ്ഥമായ പല പ്രമുഖരുടെയും സാന്നിദ്ധ്യവും സന്ദർശനവും തുടരുന്ന ഒരു സ്ഥലം കൂടിയാണ് . പ്രദേശത്തിൻ്റെ ചരിത്ര പ്രാധാന്യവും വർത്തമാനകാല നിലവാരവും കണക്കിലെടുത്ത് നിർത്തലാക്കിയ സ്റ്റോപ്പ് അടിയന്തിരമായി പുന: സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം . വേണ്ട ഇടപെടലുകൾ നടത്താമെന്ന് MP ഉറപ്പു നൽകിയത് ഏറെ പ്രതീക്ഷ നൽകുന്നു എന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.

കോവിഡിന്ന് ശേഷം ചെറിയ കുറച്ചു സ്റ്റേഷനുകൾ നിർത്തലാക്കിയ കൂട്ടത്തിൽ പട്ടിക്കാടും ഉൾപ്പെടുകയായിരുന്നു. പട്ടിക്കാടെന്ന പ്രദേശത്തിൻ്റെ പ്രാധാന്യം റയിൽവെ മനസ്സിലാക്കാത്തതുകൊണ്ടാണ് സംഭവിച്ചതെന്നും രാമുട്ടിക്കല്ല് കൂട്ടായ്മ പാസഞ്ചറുകളിൽ എക്സ്പ്രസ് ടിക്കറ്റ് ചാർജ് വാങ്ങുന്നതും ഈ വിഷയവുമെല്ലാം നേരത്തേ ബന്ധപ്പെട്ടവർക്ക് മുമ്പിൽ അവതരിപ്പിച്ചെങ്കിലും ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് 10 രൂപയായി കുറച്ചെങ്കിലും സ്റ്റോപ്പിൻ്റെ കാര്യത്തിൽ ഇത് വരേ ഒരു നടപടിയും ഉണ്ടായില്ലന്ന് ഭാരവാഹികൾ പ്രസ്ഥാവനയിൽ പറഞ്ഞു