തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. ഗോക്സനിലാണ് ഭൂചലനമുണ്ടായത്. യുണറ്റൈഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ശനിയാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഗോക്‌സന്‍ ജില്ലയുടെ തെക്ക്-പടിഞ്ഞാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ മാസം ഫെബ്രുവരി 6ന് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തിന്റെ കെടുതികള്‍ രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുമ്പോളാണ് വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 44,218 പേര്‍ കൊല്ലപെട്ടു. സിറിയയില്‍ 5,914 പേരും ഫെബ്രുവരി 6നുണ്ടായ ദുരന്തത്തില്‍ മരിച്ചു
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)