കാലിഫോർണിയ: ട്വിറ്ററിനെ പൂർണമായി ഏറ്റെടത്ത് ശതകോടീശ്വര വ്യവസായി ഇലോൺ മസ്ക്. 4400 കോടി ഡോളറിനാണ് കരാർ ഒപ്പിട്ടത്. മസ്കിന്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരൻ ഓഹരി ഉടമകളിൽ നിന്ന് സമ്മർദ മുണ്ടായിരുന്നു. തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ ബോർഡ് അംഗങ്ങൾ ചർച്ച നടത്തുകയും ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു.
ഫോർബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്. നിലവിൽ കമ്പനിയിൽ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്ക് ബോർഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താൽപര്യം അറിയിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്കിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റർ ഓഹരിയുടമകളുമായി മസ്ക് ചർച്ച നടത്തുന്നുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)