സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടും ജീവകാരുണ്യ മനോഭാവത്തോടുകൂടിയും ഏറ്റവും ജാഗ്രതയിലും ഏറ്റവും വേഗതയിലും പ്രവർത്തിക്കുന്ന മുഖ്യ ആതുരസേവന പ്രവർത്തകന്മാരാണ് ആംബുലൻസ് ഡ്രൈവർമാർ. രണ്ടു പതിറ്റാണ്ടിലേറെ കാലം ഈ രംഗത്ത് പ്രവർത്തന പരിചയം ഉള്ളവർക്ക് പെൻഷൻ നൽകാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി യുസി രാമൻ ആവശ്യപ്പെട്ടു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ STU കോഴിക്കോട് മേഖല സംഗമം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിൽ ഓടുന്ന ആംബുലൻസുകളിൽ ഏറ്റവും കൂടുതലും ഹരിത രാഷ്ട്രീയ സംഘടനകളുടെ താണ്.അവർ ആംബുലൻസുകളിൽ പതിച്ച സയ്യിദന്മാരുടെയും നേതാക്കളുടെയുംഫോട്ടോകൾ ആംബുലൻസിൽ നിന്നും നീക്കം ചെയ്യുക എന്ന ദുഷ്ട ലാക്കോടുകൂടിയാണ് ആംബുലൻസുകൾക്ക് ഏകീകൃത കളർകോഡ് കൊണ്ടുവന്നിരിക്കുന്നത്.ഹരിത രാഷ്ട്രീയ ആശയങ്ങൾ ആംബുലൻസുകളിൽ നിന്നും നീക്കം ചെയ്യാൻ അല്ല അത് ഓടിക്കുന്നവർക്ക് ആശ്വാസം നൽകാനാണ് ഗവൺമെൻറ് ആർജ്ജവം കാണിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ് , പ്രളയം തുടങ്ങി നാടാവശ്യപ്പെട്ട സന്ദർഭങ്ങളിൽ എല്ലാം സമൂഹത്തെ ചേർത്തുപിടിച്ച ആംബുലൻസ് ഡ്രൈവർമാരെ ചേർത്ത് പിടിക്കാൻ പദ്ധതിയില്ല എന്ന് പറയുന്നത് നാടിന്ന് അപമാനകരമാ ന്നെന്നും അദ്ദേഹം ഓർമിപ്പിച്ചു. പ്രസിഡണ്ട് യുഎ ഗഫൂർ അധ്യക്ഷം വഹിച്ച യോഗത്തിൽ യു , പോക്കർ സാഹിബ് (STU സ്റ്റേറ്റ് സെക്രട്ടറി ) മുഖ്യപ്രഭാഷണം നടത്തി ഇ ടി പി ഇബ്രാഹിം(STU ജില്ലാ സെക്രട്ടറി), ബാബുമോൻ ( വ്യാപാരി വ്യവസായി ഏകോപന സമിതി ), സിജോ മാത്യു( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് ), ശിഹാബ് പാലക്കൽ( ആംബുലൻസ് റോഡ് സേഫ്റ്റിങ് ) പി കെ സുബൈർ ചെയർമാൻ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി കൊടുവള്ളി ) സജീർ മീനാച്ചി,അലി തിരൂർ, നൗഷീർ, അൻവർ( മലബാർ ബേക്കേഴ്സ്) ശിഹാബ് കൈതപ്പൊയിൽ, നൗഷാദ് കോഴങ്ങോടൻ, സഹീർ പള്ളിത്താഴം, ജലീൽ പൂനത്ത്, തുടങ്ങിയവർ സംസാരിച്ചു…. ബോധവൽക്കരണ ക്ലാസിന് നേതൃത്വം കൊടുത്തു ബൈജു സബ് ഇൻസ്പെക്ടർ പോലീസ് മെഡിക്കൽ കോളേജ്….. സ്വാഗതം ബഷീർഇങ്ങാപ്പുഴ മേഖലാസെക്രട്ടറി, നന്ദി റിയാസ് കുന്നമംഗലം മേഖലാ ട്രഷറർ
© Copyright - MTV News Kerala 2021
View Comments (0)