മൂന്നാം സീറ്റിനായി ലീഗ്, യുഡിഎഫിന്റെ സീറ്റ്‌ വിഭജന യോഗം 14 ന്

MTV News 0
Share:

ലോക്‌സഭാ സീറ്റ്‌ വിഭജനം സംബന്ധിച്ചു യു.ഡി.എഫില്‍ അന്തിമ തീരുമാനമായില്ല. ഇന്നലെ ചേര്‍ന്ന മുന്നണിയോഗത്തില്‍ സീറ്റ്‌ വിഭജന ചര്‍ച്ച കാര്യമായി മുന്നോട്ടുപോയില്ല. മുന്‍ ധാരണപ്രകാരമുള്ള തീരുമാനങ്ങള്‍ അതതു പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തശേഷം 14നു വീണ്ടും യു.ഡി.എഫ്‌. യോഗം ചേരും.
മൂന്നാം സീറ്റ്‌ ആവശ്യപ്പെട്ട മുസ്ലിം ലീഗ്‌ അയയാത്തതും ചര്‍ച്ച നീളാന്‍ ഇടയാക്കി. 13നു മുസ്ലിം ലീഗുമായി കോണ്‍ഗ്രസ്‌ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. എത്ര സീറ്റ്‌ നല്‍കുമെന്നതു സംബന്ധിച്ച്‌ അന്ന്‌ അന്തിമ തീരുമാനമുണ്ടാകും.
ലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ വിദേശത്തായതിനാല്‍ അദ്ദേഹവുമായി ആശയവിനിമയം നടന്നിട്ടില്ല. മടങ്ങിയെത്തുന്ന അദ്ദേഹവുമായി ആശയവിനിമയം നടത്തി പാര്‍ട്ടി നേതൃതലത്തില്‍ ധാരണയുണ്ടാക്കിയശേഷമാകും ലീഗ്‌ നേതാക്കള്‍ ഇനി ഉഭയകക്ഷി ചര്‍ച്ചയ്‌ക്കും മുന്നണി യോഗത്തിലും പങ്കെടുക്കുക. അതേസമയം, മുസ്ലിം ലീഗ്‌ ഒഴികെയുള്ള ഘടകകക്ഷികളുമായി യു.ഡി.എഫില്‍ സീറ്റ്‌ സംബന്ധിച്ച്‌ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്‌.

Share:
ലോക്‌സഭാ സീറ്റ്‌ വിഭജനം സംബന്ധിച്ചു യു.ഡി.എഫില്‍ അന്തിമ തീരുമാനമായില്ല. ഇന്നലെ ചേര്‍ന്ന മുന്നണിയോഗത്തില്‍ സീറ്റ്‌ വിഭജന ചര്‍ച്ച കാര്യമായി മുന്നോട്ടുപോയില്ല. മുന്‍ ധാരണപ്രകാരമുള്ള തീരുമാനങ്ങള്‍ അതതു പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തശേഷം 14നു വീണ്ടും യു.ഡി.എഫ്‌. യോഗം ചേരും.മൂന്നാം സീറ്റ്‌ ആവശ്യപ്പെട്ട മുസ്ലിം ലീഗ്‌ അയയാത്തതും ചര്‍ച്ച നീളാന്‍ ഇടയാക്കി. 13നു മുസ്ലിം ലീഗുമായി കോണ്‍ഗ്രസ്‌ വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തും. എത്ര സീറ്റ്‌ നല്‍കുമെന്നതു സംബന്ധിച്ച്‌ അന്ന്‌ അന്തിമ തീരുമാനമുണ്ടാകും.ലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ സാദിഖലി...മൂന്നാം സീറ്റിനായി ലീഗ്, യുഡിഎഫിന്റെ സീറ്റ്‌ വിഭജന യോഗം 14 ന്