വാട്ട്സ്ആപ്പിലെ എപ്പോഴും പറ്റുന്ന ‘ഏറ്റവും വലിയ അബന്ധത്തിന്’ പരിഹാരം

MTV News 0
Share:
MTV News Kerala

വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ ഉപയോഗ രീതിയില്‍ വലിയ മാറ്റം വരുത്തുന്നതാണ് ഇനി വരാന്‍ ഇരിക്കുന്ന വാട്ട്സ്ആപ്പ് പ്രത്യേകതകള്‍. ഡിലീറ്റ് ചെയ്‌ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള പുതിയ ടൂളിലാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. 

നിലവില്‍ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാന്‍  ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പില്‍ സാധിക്കും. അവരുടെ ചാറ്റ് ബോക്സിൽ നിന്ന് സന്ദേശങ്ങൾ മാത്രമല്ല, അയച്ച സന്ദേശവും ഇല്ലാതാക്കുക. എന്നിരുന്നാലും, ചിലപ്പോൾ തിരക്കിനിടയിൽ, “എല്ലാവർക്കും ഡിലീറ്റാക്കുക” എന്ന ഓപ്‌ഷനുപകരം “എനിക്കുവേണ്ടി ഡിലീറ്റാക്കുക” അമർത്തി പണി കിട്ടാറുണ്ട്. 

“ഡിലീറ്റ് ഫോർ മി” എന്ന ഓപ്‌ഷൻ അമർത്തി നിങ്ങൾ ഇല്ലാതാക്കിയ ചാറ്റ് വീണ്ടെടുക്കാൻ പുതിയ ഫീച്ചര്‍ വഴി സാധിക്കും അതിന് അണ്‍ഡു ബട്ടണ്‍ സഹായിക്കും. 

വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രത്യേകതകള്‍ നേരത്തെ പുറത്ത് എത്തിക്കുന്ന വാട്ട്സ്ആപ്പ് ബീറ്റഇന്‍ഫോ റിപ്പോര്‍ട്ട്  ചെയ്യുന്നത് പ്രകാരം, ഉടൻ തന്നെ അൺഡോ ബട്ടൺ അവതരിപ്പിക്കാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. അതിനാൽ, ഇവര്‍ പുറത്തുവിട്ട സ്‌ക്രീൻഷോട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് “എനിക്കുവേണ്ടി ഡിലീറ്റാക്കുക” ( “delete for me”) എന്ന ഓപ്‌ഷൻ അമർത്തിയാൽ, ഉപയോക്താവ് അവരുടെ പ്രവർത്തനം പഴയപടിയാക്കണോ വേണ്ടയോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്-അപ്പ് വാട്ട്സ്ആപ്പ് ഉടൻ പ്രദർശിപ്പിക്കും. 

ടെലിഗ്രാം പോലുള്ള ആപ്പുകളിൽ അണ്‍ഡു ബട്ടൺ ഇതിനകം ലഭ്യമാണ്. ടെലിഗ്രാമിന് സമാനമായ ഫോർമാറ്റ് വാട്ട്‌സ്ആപ്പ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. അതനുസരിച്ച്, നിങ്ങളുടെ പ്രവർത്തനങ്ങൾ ശരിയാക്കാൻ ഒരു ഉപയോക്താവിന് കുറച്ച് മിനിറ്റോ സെക്കൻഡോ മാത്രമേ അവശ്യമുള്ളൂ.