അലഹബാദ്: ഗ്യാൻവാപി മസ്ജിദ് കേസ് വാരണാസി കോടതിയിൽ തുടരുന്നത് ചോദ്യം ചെയ്ത് കൊണ്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. കേസ് ജില്ലാ കോടതിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരാധനക്ക് അനുമതി തേടിയുള്ള ഹിന്ദു സ്ത്രീകളുടെ ഹരജി നിലനിൽക്കുമെന്നും വ്യക്തമാക്കി.2012 ലായിരുന്നു ആരാധനയ്ക്ക് അനുമതി തേടി അഞ്ച് ഹിന്ദു സ്ത്രീകൾ ഹർജി സമർപ്പിച്ചത്. പള്ളിയുടെ പുറംഭിത്തിയിൽ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ഉണ്ടെന്നും ആരാധിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ ഇതിനെതിരെ മസ്ജിദ് കമ്മിറ്റി ജില്ലാ കോടതിയെ സമീപിച്ചുവെങ്കിലും ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കുമെന്ന് ജില്ലാ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്നാണ് 1991ലെ ആരാധനാലയ നിയമം, 1995ലെ സെൻട്രൽ വഖഫ് നിയമം എന്നിവ പ്രകാരം 2022 സെപ്തംബറിലെ വിധി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടികാട്ടി
© Copyright - MTV News Kerala 2021
View Comments (0)