ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ ; സൈബർ തട്ടിപ്പുകാർക്ക് പ്രശ്‌നമില്ല ; വിനയാകുന്നത് ഇടപാടുകാർക്ക്
യുപിഐ ഇടപാട് നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനുപിന്നിൽ സൈബർ കേസുകളിലെ നടപടികളെന്ന് പൊലീസ്. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഭാഗമായാണ് കേരളത്തിൽ പലരുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. ഗുജറാത്തിലെ കേസുകളുടെ ഭാഗമായാണ് എറണാകുളത്തെയും ആലപ്പുഴയിലെയും ചില വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.
സൈബർ തട്ടിപ്പുകാർ ലഭിക്കുന്ന പണം മറ്റേതെങ്കിലും അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ഡിജിറ്റൽ ഇടപാട് നടത്തുകയോ ചെയ്യും. തട്ടിപ്പുകാരന്റെ അക്കൗണ്ടിൽ പണം കണ്ടെത്താനായില്ലെങ്കിൽ മരവിപ്പിക്കൽ നടപടി ആരംഭിക്കും. സമീപ സമയങ്ങളിൽ പണമിടപാട് നടത്തിയ മറ്റ് അക്കൗണ്ടുകളും മരവിപ്പിക്കും. ഉദാഹരണത്തിന് ഒരുലക്ഷം രൂപ തട്ടിപ്പ് നടത്തിയ ഒരാൾ ഏതെങ്കിലും ഹോട്ടലിൽ കയറി 250 രൂപ യുപിഐ വഴി നൽകുന്നു. തട്ടിപ്പുകാരനെതിരെ പരാതി രജിസ്റ്റർ ചെയ്യപ്പെട്ടാൽ ഹോട്ടൽ ഉടമയുടെ അക്കൗണ്ടും മരിവിപ്പിച്ചേക്കാം.
© Copyright - MTV News Kerala 2021
View Comments (0)