സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുടപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കയ്യേറ്റം നടത്തിയവരുടെ വിശദാംശങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിക്കുവാന്‍ വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അന്വേഷണ വിചാരണയില്‍ വസ്തു വഖഫാണെന്നും കയ്യേറ്റം ഉണ്ടെന്നും കണ്ടെത്തിയാല്‍ ഒരു നിശ്ചിത സമയപരിധിക്കകം കയ്യേറ്റം ഒഴിയുന്നതിന് കയ്യേറ്റക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അപ്രകാരം ഒഴിയാത്ത പക്ഷം വഖഫ് നിയമം വകുപ്പ് 54(3) പ്രകാരം വഖഫ് ട്രൈബ്യൂണല്‍ മുമ്പാകെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും അപേക്ഷയില്‍ ഉത്തരവാകുന്ന മുറക്ക് വഖഫ് നിയമം വകുപ്പ് 55 പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുഖാന്തിരം വസ്തുവിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നതുമാണ് നടപടിക്രമമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)