കോവിഡ്‌ വാക്‌സിൻ പാർശ്വഫലം, മരണം ; ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്രസർക്കാർ

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾക്കോ മരണങ്ങൾക്കോ ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്ര സർക്കാർ. പൊതുജന താൽപ്പര്യം മുൻനിർത്തി എല്ലാവരും വാക്‌സിൻ എടുക്കണമെന്നതാണ്‌ നയമെങ്കിലും അതിനു നിയമപരമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. കോവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങൾ കാരണം മരണമടഞ്ഞെന്ന്‌ പറയപ്പെടുന്ന രണ്ട്‌ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഹർജിയിലാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ അറിയിച്ചത്‌. കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ മരണങ്ങൾ അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്നത്‌ ഉൾപ്പെടെയുള്ള ആവശ്യമാണ്‌ ഹർജിക്കാർ ഉന്നയിച്ചത്

Share:
MTV News Keralaന്യൂഡൽഹി കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലങ്ങൾക്കോ മരണങ്ങൾക്കോ ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്ര സർക്കാർ. പൊതുജന താൽപ്പര്യം മുൻനിർത്തി എല്ലാവരും വാക്‌സിൻ എടുക്കണമെന്നതാണ്‌ നയമെങ്കിലും അതിനു നിയമപരമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറഞ്ഞു. കോവിഡ്‌ വാക്‌സിൻ പാർശ്വഫലങ്ങൾ കാരണം മരണമടഞ്ഞെന്ന്‌ പറയപ്പെടുന്ന രണ്ട്‌ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ഹർജിയിലാണ്‌ കേന്ദ്രസർക്കാർ നിലപാട്‌ അറിയിച്ചത്‌. കോവിഡ്‌ വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നുണ്ടായ മരണങ്ങൾ അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്നത്‌ ഉൾപ്പെടെയുള്ള ആവശ്യമാണ്‌ ഹർജിക്കാർ ഉന്നയിച്ചത്കോവിഡ്‌ വാക്‌സിൻ പാർശ്വഫലം, മരണം ; ഉത്തരവാദിത്വമില്ലെന്ന്‌ കേന്ദ്രസർക്കാർ