ബോംബേറിൽ വീട്ടമ്മയ്ക്ക് പരുക്ക്

MTV News 0
Share:

വടകര :വഴി ചോദിച്ച് വീട്ടിലെത്തിയ രണ്ടു പേർ സ്ഫോടക വസ്തു എറിഞ്ഞ് വീട്ടമ്മയുടെ കാലിന് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി 11നു കയ്യിൽ പാലത്തിനു സമീപം മൂലയിൽ സുമതിയുടെ വീട്ടിലാണ് അക്രമം നടന്നത്. വീടിന്റെ ചുമരിൽ പതിച്ച സ്ഫോടക വസ്തുവിലെ ചീള് തറച്ച് സുമതിയുടെ കാലിന് പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സുമതിയുടെ മകനോട് റോഡിലേക്കുള്ള വഴി ചോദിച്ച അജ്ഞാതർ പോകാനൊരുങ്ങുമ്പോൾ പെട്ടെന്ന് സ്ഫോടനമുണ്ടാക്കുകയായിരുന്നു. സംഭവം എന്താണെന്നു മനസിലാക്കുമ്പോഴേക്കും ഇവർ കടന്നുകളഞ്ഞു. നാടൻ ബോംബാണ് എറിഞ്ഞത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു. പൊലീസ് ഇൻസ്പെക്ടർ പി.എം.മനോജിന്റെ നേതൃത്വത്തി‍ൽ അന്വേഷണം തുടങ്ങി.