സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി. മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാ വാരം ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നും 56 ട്രിപ്പുകളായ് കേരളത്തിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്നത്.

വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിധം ട്രിപ്പുകൾ ക്രമീകരിച്ച് നൽകുന്നതാണ്. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടർമാരുടെ സേവനവും സുരക്ഷക്കായ് വനം വകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉൾപ്പെടയുള്ളവ പാക്കേജിൽ അടങ്ങിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി ഡിപ്പോയിൽ നിന്ന് താമരശ്ശേരി -തുഷാരഗിരി, താമരശ്ശേരി-നെല്ലിയാമ്പതി, താമരശ്ശേരി -മൂന്നാർ എന്നിങ്ങനെയാണ് ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്.
യാത്രയെ സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായ് ബന്ധപ്പെടാം; 9895218975, 9961062548, 8848490187