ആന്ധ്രയില്‍ ഇതാ ഒരു വെറൈറ്റി ഫുഡ്: വൈറലായി ഒച്ചുകറി; കഴിച്ചാല്‍ രണ്ടാണ് കാര്യങ്ങള്‍
അമരാവതി: ഗോദാവരി നദിയുടെ തീരത്തായിട്ടുള്ള ജില്ലകളില്‍ താമസിക്കുന്നവര്‍ പൊതുവേ നോണ്‍ വെജ് ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് പറയാറുണ്ട്. അത് സത്യവുമാണ്. പ്രത്യേകിച്ച് എരിവുള്ള ഭക്ഷണം അവര്‍ക്കിഷ്ടമാണ്. ഇപ്പോഴിതാ ഒരു വെറൈറ്റി ഫുഡ് അവര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. ഒച്ചിനെ ഉപയോഗിച്ചുള്ള കറിയാണ് ഇപ്പോള്‍ പ്രിയങ്കരമായിരിക്കുന്നത്.ഗോദാവരിക്കാരുടെ ഇപ്പോഴത്തെ ടേസ്റ്റിനെ തിരിച്ചറിഞ്ഞ് കുറച്ച് പേര്‍ ഒച്ച് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ഗോദാവരി നദിയുടെ കനാലില്‍ നിന്ന് ഇവര്‍ ഒച്ചിനെ പിടിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇവര്‍ ഈ മാംസത്തെ വൃത്തിയാക്കി കൊടുക്കുന്ന ജോലിയും ഏറ്റെടുത്തിരിക്കുകയാണ്. ഒച്ചിന്റെ തോട് പൊളിച്ചാണ് ഇവര്‍ വൃത്തിയാക്കുന്നത്. കത്തി ഉപയോഗിച്ച് ഇവ വൃത്തിയാക്കി നാട്ടുകാര്‍ക്കായി ഇവര്‍ വില്‍പ്പന നടത്തുന്നത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)