വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനോ, ഇവയെ തുരത്താൻ മരങ്ങൾ വെട്ടാനോ ഒന്നും നോക്കല്ലേ; പ്രകോപിപ്പിച്ചാൽ അവ കൂടുതൽ സ്രവം പുറന്തള്ളും.
കോഴിക്കോട് : നിപ ഭീതിയിൽ വവ്വാലുകളെ പടക്കം പൊട്ടിച്ച് ഓടിക്കാനുള്ള ശ്രമം തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഇത്തരം ശ്രമങ്ങൾ ഉണ്ടാവുമെന്ന സൂചന വന്നതോടെ കുടുതൽ വ്യക്തത വരുത്തി ആരോഗ്യ മന്ത്രി വീണ ജോർജും രംഗത്തെത്തി
വീണ്ടും നിപ വന്നതോടെ ജനം ആശങ്കയിലാണ് വവ്വാലുകളെ കാണുന്നതേ ഭയമായി മാറിയിരിക്കുന്നു.എന്നാൽ, നിപയുടെ പേരിൽ ഇവയെ ഉപദ്രവിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.വവ്വാലുകളെ പ്രകോപിപ്പിച്ചാൽ അവ കൂടുതൽ സ്രവം പുറന്തള്ളുമെന്നും ഇത് വൈറസ് വ്യാപിക്കുന്നതിനുള്ള സാദ്ധ്യത കൂട്ടുമെന്നുമാണ് മുന്നറിയിപ്പ്
പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ വൈറസ് മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്.വവ്വാൽ കടിച്ച പഴവർഗങ്ങൾ കഴിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കാം നിപ വൈറസ് വാഹകരായ വവ്വാലിന്റെ വിസർജ്യവുമായി സമ്പർക്കമുണ്ടാവുന്നതും വൈറസ് ബാധയുണ്ടാക്കാം.
നിപ വൈറസ് വാഹകരായ വവ്വാലിന്റെ വിസർജ്യവുമായി സമ്പർക്കമുണ്ടാവുന്നതും വൈറസ് ബാധയുണ്ടാക്കാം
നാട്ടിൻപുറത്തെ മരങ്ങളിൽ വവ്വാലുകളെ കൂട്ടത്തോടെ കാണാനാവും.ഇതിനുസമീപം താമസിക്കുന്നവർ നിപാ ഭീതിയിൽ ഇവയെ തുരത്താനും മരം മുറിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.എന്നാൽ, ആക്രമിക്കുമ്പോൾ വവ്വാലുകൾ പരിഭ്രാന്തരാവുകയും കൂടുതൽ അപകടകാരികളാവുകയുമാണ് ചെയ്യുന്നത്
ഇത്തരം സാഹചര്യങ്ങളിൽ വവ്വാലുകൾ കൂടുതൽ വിസർജ്യം പുറന്തള്ളും.ഇതുവഴി വൈറസ് വ്യാപനത്തിന് സാദ്ധ്യത ഏറും.മരങ്ങൾ വെട്ടിമാറ്റുമ്പോൾ ഇവ കൂട്ടത്തോടെ മറ്റിടങ്ങളിലേക്ക് മാറുന്നത് രോഗവ്യാപനത്തിനിടയാക്കും.
© Copyright - MTV News Kerala 2021
View Comments (0)