
എടവണ്ണപ്പാറ ഗേറ്റ് അക്കാദമിയിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
ശേഷം ഒപ്പുമരത്തിൽ വിദ്യാർത്ഥികൾ കയ്യൊപ്പ് വെച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. സക്കറിയ, മെമ്പർമാരായ ബഷീർ മാസ്റ്റർ ഓട്ടുപാറ സരോജിനി തുടങ്ങിയവർ ചടങ്ങിൽ ആശംസയറിയിച്ചു.*
പ്രിൻസിപ്പൽ റജീന ടീച്ചർ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അധ്യാപകരായ റാശിദ്, സക്കീർ, ജവാദ്, എന്നിവർ നേതൃത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)