ജിഗ്റ, പഠനോപകരണ വിതരണം സംഘടിപ്പിച്ചു.

MTV News 0
Share:

വാഴക്കാട്:വാഴക്കാട് ഗവഃഹൈസ്ക്കൂള്‍ , ജി.എം. യു. പി. വാഴക്കാട് സ്കൂളുകളിലെ
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്
ജിഗ്റ റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍
പഠനോപകരണ വിതരണം സംഘടിപ്പിച്ചു.

വാഴക്കാട് ഗവഃ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധനാധ്യാപകന്‍ മുരളി മാസ്റ്റര്‍ ജിഗ്റ റിലീഫ് സെല്‍ കണ്‍വീനര്‍ ടി. ഹമീദില്‍ നിന്ന് പഠനോപകരണകിറ്റുകള്‍ ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി സബീര്‍ മാസ്റ്റര്‍, ജിഗ്റ പ്രസിഡണ്ട് കെ. എം. ഇസ്മായില്‍ സെക്രട്ടറി കെ.പി. ഫൈസല്‍ മാസ്റ്റര്‍, ,പി.ടി. എ. വൈസ് പ്രസിഡണ്ട് ടി. പി. അശ്റഫ്, പ്രസംഗിച്ചു. വിജയന്‍ മാസ്റ്റര്‍, സി. ജാബിര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വാഴക്കാട് യു. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. വി. സക്കരിയ്യ, ബ്ളോക്ക് മെമ്പര്‍ ആദം ചെറുവട്ടൂര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ. നൗഷാദ് , പ്രധാനാധ്യാപകന്‍ അബ്ദുമാസ്റ്റര്‍, പി.ടി. എ പ്രസിഡണ്ട് എം. കബീര്‍, ജിഗ്റ റിലീഫ് സെല്‍ ഭാരവാഹികളായ ടി. ഹമീദ്, ബി.കെ. കുഞ്ഞു, പി എം എ ബഷീര്‍, നാസർ ബാബു , XL ഷമീം, സന്തോഷ്, താഹിര്‍ കുഞ്ഞ്, മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.

Share:
വാഴക്കാട്:വാഴക്കാട് ഗവഃഹൈസ്ക്കൂള്‍ , ജി.എം. യു. പി. വാഴക്കാട് സ്കൂളുകളിലെതെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്ജിഗ്റ റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. വാഴക്കാട് ഗവഃ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധനാധ്യാപകന്‍ മുരളി മാസ്റ്റര്‍ ജിഗ്റ റിലീഫ് സെല്‍ കണ്‍വീനര്‍ ടി. ഹമീദില്‍ നിന്ന് പഠനോപകരണകിറ്റുകള്‍ ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി സബീര്‍ മാസ്റ്റര്‍, ജിഗ്റ പ്രസിഡണ്ട് കെ. എം. ഇസ്മായില്‍ സെക്രട്ടറി കെ.പി. ഫൈസല്‍ മാസ്റ്റര്‍, ,പി.ടി. എ. വൈസ് പ്രസിഡണ്ട് ടി. പി. അശ്റഫ്, പ്രസംഗിച്ചു....ജിഗ്റ, പഠനോപകരണ വിതരണം സംഘടിപ്പിച്ചു.