പരിസ്ഥിതിക്ക് ദോഷം തട്ടുന്ന രീതിയിൽ വ്യാപകമായി ചെങ്കൽ ഖനനം നടക്കുന്ന
മലപ്പുറം വാഴക്കാട്ടെ മുടക്കോഴി മലയിൽ
വിവിധ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
വാഴക്കാട് ചീക്കോട് പുളിക്കൽ പഞ്ചായത്തുകളിൽ
ഉൾപ്പെടുന്നമുടക്കോഴി മലയുടെ താഴ് വരയിൽ താമസിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്
സന്ദർശനം നടത്തിയത്.
കൊണ്ടോട്ടി താലൂക്ക് തഹസിൽദാർ അബൂബക്കർ പുലിക്കുത്ത്,
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അസിസ്റ്റൻറ് ജിയോളജിസ്റ്റ്
ഇർഫാന,
പെരിന്തൽമണ്ണ
ആർ ഡി ഒ ഓഫീസ് ജൂനിയർ സൂപ്രണ്ട്
ഹംസ
എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
ചെങ്കൽ ഖനനം നടക്കുന്ന മുടക്കോഴി മലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയ സംഘംപ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
സ്ത്രീകൾ അടക്കം നിരവധി പേർ എത്തിയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ആശങ്ക അറിയിച്ചത്.
പരിസ്ഥിതിക്ക് ഏറെ ദോഷം തട്ടുന്ന രീതിയിലും മുടക്കോഴി മല തന്നെ ഇല്ലാതാവുന്ന നിലയിലും നടക്കുന്ന ചെങ്കൽ ഖനനം അടിയന്തരമായിനിർത്തിവെപ്പിക്കണം എന്ന് പ്രദേശവാസികൾ
ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മുടക്കോഴി മലയിലെ ചെങ്കൽ ഖനനയെ കുറിച്ചുള്ളനാട്ടുകാരുടെ പരാതി പരിശോധിക്കുമെന്നും
തുടർനടപടി എന്ന നിലയിൽ സബ് കലക്ടറുടെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽ ഇക്കാര്യം പെടുത്തുമെന്നും
കൊണ്ടോട്ടി താലൂക്ക് തഹസിൽദാർ അബൂബക്കർ പുലിക്കുത്ത് അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)