DYSP പ്രമോഷൻ ലഭിച്ച കുഞ്ഞിമൊയീൻ സാറിന്, ജിഗ്റ ഉജ്ജ്വല യാത്രയയപ്പ് നൽകി.

MTV News 0
Share:
MTV News Kerala

വാഴക്കാട്; വാഴക്കാട് പോലീസ് സ്റ്റേഷൻ സി. ഐ ആയി മാതൃകാ സേവനം നടത്തവേ ഡി വൈ എസ് പി പ്രമോഷൻ ലഭിച്ച എം. സി കുഞ്ഞുമൊയ്തീന്‍ സാറിന് ജിഗ്റയുടെ നേതൃത്വത്തിൽ ജനകീയ യാത്രയപ്പ് നൽകി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ ഡിവൈഎസ്പി കുഞ്ഞുമൊയ്തീന്‍ സാറിന് നാടിൻറെ ഉപഹാരം സമർപ്പിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം എ റഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡണ്ട് കെ.എം. ഇസ്മയിൽ അധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വി സക്കരിയ വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഡ്വഃ എം കെ നൗഷാദ്, സമീന സലീം, എം പി അബ്ദുൽ അലി മാസ്റ്റർ (CPM ), ജൈസൽ എളമരം (INC ), കെ അലി (IUML ), കെ. എം. ഇബ്റാഹീം( ദാറുല്‍ ഉലൂം അസോസിയേഷന്‍), സി എച്ച് അബൂബക്കർ( വ്യാപാരി വ്യവസായി), സി എം എ റഹ്മാൻ (ബില്‍ഡിംഗ് ഓണേഴ്സ്) , മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍( PTA പ്രസിഡണ്ട് ), സൽമാൻ പണിക്കരപ്പുറായ (Welfare Party ), സി പി കലാം ( പ്രിയ ), കുഞ്ഞാന്‍ പി. മുഹമ്മദ്, പനക്കല്‍ കുഞ്ഞമ്മദ്, സജേഷ് പ്രസ്സ് ഫോറം
തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളും ആശംസകളർപ്പിക്കുകയും
ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു.

ഡിവൈഎസ്പി, എം. സി കുഞ്ഞുമോയീന്‍ സാർ മറുപടി പ്രസംഗം നടത്തി.ചടങ്ങിന് ജിഗ്റ
ജനറൽ സെക്രട്ടറി കെ പി ഫൈസൽ മാസ്റ്റർ സ്വാഗതവും, ജോഃ സെക്രട്ടറി ടി പി അഷ്റഫ് നന്ദിയും പറഞ്ഞു.