മതപരിവര്‍ത്തനം; ഉത്തര്‍പ്രദേശില്‍ 10 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്
അക്ഷാരാഭ്യാസമില്ലാത്ത ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചുവെന്ന വിഎച്ച്പിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശിലെ ബറാബാങ്കിയില്‍ വൈദികനടക്കം പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചഖാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. മതപരിവര്‍ത്തനം നടത്തുന്നതായി 16 പേര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെങ്കിലും പത്തുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും സ്ഥിരീകരിച്ചു. മംഗളൂരു സ്വദേശിയായ ഫാദര്‍ ഡൊമിനിക് പിന്‍റുവാണ് അറസ്റ്റിലായ വൈദികന്‍.
വിഎച്ച്പി ജില്ലാ പ്രസിഡന്‍റായ ബ്രിജേഷ് കുമാറിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഗ്രാമവാസികളെ കൂട്ടത്തോടെ മതംമാറ്റുന്നുവെന്ന പരാതിയെ തുടര്‍ന്ന് പള്ളിയില്‍ പൊലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു. സംഭവ സമയത്ത് പള്ളിക്കുള്ളില്‍ 200 ഓളം ഗ്രാമവാസികളുണ്ടായിരുന്നുവെന്നും ഇവരില്‍ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നുവെന്നും പൊലീസ് പറയുന്നു. പള്ളിയില്‍ എന്തിനാണ് വന്നിരുന്നതെന്ന് പലര്‍ക്കും അറിവില്ലായിരുന്നുവെന്നും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഗ്രാമീണരെ രോഗം പ്രാര്‍ഥിച്ച് സുഖപ്പെടുത്താമെന്ന് പറഞ്ഞാണ് പള്ളിയിലെത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥയായ ബീനു സിങ് പറയുന്നു.
© Copyright - MTV News Kerala 2021
View Comments (0)