നവ കേരള വികസന സദസ്സ് സംഘടിപ്പിച്ചു.

MTV News 0
Share:

മുക്കം:സി.പി.ഐ എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു.

അഡ്വ: പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി.വിനു,ഡി .വൈ .എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി ദിപൂ പ്രേംനാഥ് ,കെ.പി.ഷാജി ,ഒ.സുഭാഷ്,ഷേർളി അരുവിര തുടങ്ങിയവർ സംസാരിച്ചു.

പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ബ്രാൻ്റിങ്ങിൽ ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിക്ക് മൊമെന്റോ കൈമാറുന്നു.

ചടങ്ങിൽ ഇന്ത്യയിലാദ്യമായി ബ്രാൻ്റിങ്ങിൽ പഠനം നടത്തി ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയെയും മലബാർ ദേവസം ബോർഡ് അംഗമായി ചുമതലയേറ്റ ഒ.സുഭാഷിനെയും, ദുബായ് അജ്മാൻ പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത ശരിഫ് കാര മൂലയേയും ആദരിച്ചു.

തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.

Share:
മുക്കം:സി.പി.ഐ എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു.പാർടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വിശ്വനാഥൻ ഉൽഘാടനം ചെയ്തു. അഡ്വ: പി.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.പി.വിനു,ഡി .വൈ .എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി ദിപൂ പ്രേംനാഥ് ,കെ.പി.ഷാജി ,ഒ.സുഭാഷ്,ഷേർളി അരുവിര തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഇന്ത്യയിലാദ്യമായി ബ്രാൻ്റിങ്ങിൽ പഠനം നടത്തി ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയെയും മലബാർ ദേവസം ബോർഡ് അംഗമായി ചുമതലയേറ്റ ഒ.സുഭാഷിനെയും, ദുബായ് അജ്മാൻ പ്രവാസി...നവ കേരള വികസന സദസ്സ് സംഘടിപ്പിച്ചു.