ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി.

MTV News 0
Share:

ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് വിജയത്തിന് പിറകേ ടി20ല്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടൂര്‍ണമെന്റിലെ ഫൈനല്‍ ഒഴികെയുള്ള മത്സരങ്ങളില്‍ മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ കുഴങ്ങിയ കോഹ്ലിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ഘട്ടത്തില്‍ നിര്‍ണായകമായ 76 റണ്‍സ് നേടി ടീമിനെ കപ്പില്‍ മുത്തമിടീച്ചാണ് കോഹ്ലിയുടെ മടക്കം.

7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.