2023-24 വർഷത്തെ കോളേജ് യൂണിയൻ അധികാരത്തിലേറി

MTV News 0
Share:
MTV News Kerala

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് ലെ ഈ വർഷത്തെ കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞു.മരക്കാർ മാഷ് (കോളേജ് ചെയർമാൻ )അധ്യക്ഷത വഹിച്ചു.മുക്കം ഫയർ പോലീസ് ഓഫീസർ എം എ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അക്കാഡമിക് ചെയർമാൻ അബ്ദു മാഷ് ലഘു വിവരണം നടത്തി. സലീം (ഹൈസ്കൂൾ പ്രിൻസിപ്പൾ ), ബിനു (വി എച്ച് എസ് ഇ പ്രിൻസിപ്പൾ ), നിസാർ (എൽ പി പ്രിൻസിപ്പൾ ), അമീൻ ഒ (എച്ച് ഒ ഡി, ഹിസ്റ്ററി ഡിപ്പാർട്മെന്റ് ), അശൂറ ബാനു ( എച്ച് ഒ ഡി, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്), വിസ്മയ (കോളേജ്, ചെയർപേഴ്സൺ ) തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന നന്ദിയും പറഞ്ഞു