മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം;രണ്ടാംഘട്ട യോഗം നടത്തി
മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദീർഘകാല സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നു.അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലനം മുന്നിൽ കണ്ട് 5 വർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇതിനായി 6.8 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്.
പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള രണ്ടാംഘട്ട യോഗം മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്നു. നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് സ്വാഗതമാശംസിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇ. സത്യനാരായണൻ, വി.കുഞ്ഞൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.കെ.എസ്.ഡബ്ല്യൂ എം.പി യുടെ ജില്ലാ കോർഡിനേറ്റർ വിഘ്നേഷ്. കെ.ആർ, ശ്രീ ഷൈജു (ഡി.പി.എം.സി , കെ.എസ്.ഡബ്ല്യൂ എം.പി),വിപിൻ, അഭിഷേക്, ജയ്സൺ ( ഐ.പി. ഗ്ലോബൽ കൺസൽട്ടൻസി ), കമ്യൂണിക്കേഷൻ എക്സ്പർട്ട് ജാനറ്റ് എന്നിവർ സംസാരിച്ചു.എസ്എംഎഞ്ചിനീയർ സാരംഗി കൃഷ്ണ നന്ദി രേഖപ്പെടുത്തി
വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ഹെൽത്ത് വിഭാഗം ജീവനക്കാർ, എഞ്ചിനീയറിംഗ് വിഭാഗം, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ , ഹരിത കർമ്മ സേനാ അംഗങ്ങൾ, കെ ,എസ്. ഡബ്ല്യു.എം.പി .യുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥർ,DPMC ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)