ഇന്ധന വിലവർദ്ധനവിനെതിരെ മാവൂരിൽ ചക്ര സ്തംഭന സമരം.

MTV News 0
Share:
MTV News Kerala

മാവൂർ | അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം നടത്തി.

മാവൂർ ടൗണിൽ വാഹനങ്ങൾ 15 മിനുട്ട് നിർത്തിയിട്ടു.
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എം.ധർമ്മജൻ സമരം ഉദ്ഘാടനം ചെയ്തു. വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

സി പി ഐ മാവൂർ ലോക്കൽ സെക്രട്ടറി സി വി തോമസ് അധ്യക്ഷത വഹിച്ചു. വി എം ബാലചന്ദ്രൻ, മുഹമ്മദ്‌ കുതിരാടം എന്നിവർ നേതൃത്വം നൽകി.