
മാവൂർ: ഊർക്കടവിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞ് അപകടം. വാഴയൂരിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
കോളജിലെ ഓണാഘോഷത്തിൽ പങ്കെടുത്തതിന് ശേഷം ഊർക്കടവ് പാലം വഴി മാവൂർ ഭാഗത്തേക്ക് വരികയായിരുന്നു വിദ്യാർത്ഥികൾ. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് വാഴക്കാട് പോലീസും മാവൂർ പോലീസും സ്ഥലത്തെത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)