കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

MTV News 0
Share:

തിരുവനന്തപുരം കാട്ടാക്കട പൊട്ടന്‍കാവില്‍ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മലയം സ്വദേശികളായ അജിന്‍ (23) ,സനുഷ് (20)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഇവര്‍ ബസിനടിയിലേക്ക് തെറിച്ചു പോകുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.