തകർച്ചക്ക് ശേഷം സ്വർണവിലയിൽ തിരിച്ചുവരവ്

MTV News 0
Share:

കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും വർധനവ്. വൈകീട്ടോടെ സ്വർണവിലയിൽ നേരിയ മുന്നേറ്റം രേഖപ്പെടുത്തി. ഗ്രാമിന്110 രൂപ ഉയർന്ന് 12,955 രൂപയും പവന് 880 രൂപ വർധിച്ച് 1,03,640 രൂപയിലുമെത്തി. രാവിലെ വിപണിയിൽ വലിയ ഇടിവോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകീട്ടോടെ വില ഉയരുകയായിരുന്നു. രാവിലെ ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയും, പവന് 2,040 രൂപ കുറഞ്ഞ് 1,02,760 രൂപയുമായിരുന്നു ഇന്നത്തെ നിരക്ക്.