
ഷിഗെല്ല, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജൂണ്‍ 11,006 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും പ്രതിരോധ നടപടികള്‍ ഉറപ്പാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി 3,479 കിണറുകള്‍ ക്ലോറിനേഷനും 939 കുടിവെള്ള സ്രോതസ്സുകള്‍ സൂപ്പര്‍ ക്ലോറിനേഷനും നടത്തി. 172 സാമ്പിളുകള്‍ ക്ലോറോസ്കോപ്പ് ഉപയോഗിച്ച് പരിശോധിക്കുകയും 55 സാമ്പിളുകള്‍ ലാബ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.കുട്ടികളുടെ ആരോഗ്യ സുരക്ഷക്കായി 164 അങ്കണവാടികളിലും 100 സ്കൂളുകളിലും പ്രത്യേക സന്ദര്‍ശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 13,033 ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്സിസൈക്ലിന്‍ പ്രതിരോധ ഗുളിക 851 പേര്‍ക്ക് നല്‍കുകയും വയറിളക്ക രോഗപ്രതിരോധത്തിനായി 779 ഒ.ആര്.എസ് പാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഒമ്പത് പഞ്ചായത്ത് തല റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗങ്ങള്‍, 204 ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍, 2,166 ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടത്തി. 86 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്കി. അതിഥി തൊഴിലാളികളുടെ 33 വാസസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും 287 അതിഥി തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധി പരിശോധനകള്‍ നടത്തുകയും ചെയ്തു.
© Copyright - MTV News Kerala 2021





View Comments (0)