പാക് അധിനിവേശ കശ്മീരിൽ പാക് സൈന്യത്തിന്‍റെ വെടിവയ്പ്പ്, ഒരു മരണം

MTV News 0
Share:

പാക് അധിനിവേശ കശ്മീരിലെ സംഘർഷങ്ങൾക്ക് നേരെ വെടിയുതിർത്ത് പാക് സൈന്യം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ടുകൾ. ഇതോടെ ജൂൺ 9 മുതൽ ആരംഭിച്ച പ്രതിഷേധ സമരം ആക്രമാസക്തമായി. പ്രതിഷേധം ശക്തമായതിന് പിന്നാലെ പാക് സർക്കാർ പാക് അധീന കശ്മീരിലേക്കുള്ള ഭക്ഷണ, അവശ്യസാധന, ഇന്ധന വിതരണം തടപ്പെടുത്തിയിരുന്നു. ഇതോടെ പ്രദേശത്ത് ഭക്ഷണ, ഇന്ധന, അവശ്യ സാധന ക്ഷമാമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.പാകിസ്ഥാൻ ആഴ്ചകളോളം ഇന്‍റർനെറ്റ്, ഭക്ഷണ, മരുന്ന് വിതരണങ്ങൾ തടഞ്ഞതിന് പിന്നാലെ പ്രതിഷേധം സംഘടിപ്പിക്കുന്ന സംയുക്ത അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമൻ ഖാൻ ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാക് സൈന്യം ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. തങ്ങൾ ആവശ്യപ്പെട്ട 38 ഇന കരാർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രവിലെയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിൽ ഇറങ്ങിയത്. ഇതോടെ അൻബ് മേഖലയിൽ പ്രതിഷേധത്തിനിറങ്ങിയവർക്ക് നേരെ പാക് പോലീസും റെഞ്ചേഴ്സും കണ്ണൂർ വാതകം പ്രയോഗിക്കുകയും പിന്നാലെ വെടിവയ്പ്പ് നടത്തുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ പ്രദേശത്ത് സംഘർഷം രൂക്ഷമായി. പോലീസ് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരിക്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.