
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 25ന് ജില്ലയില്‍ നോര്‍ക്ക പ്രവാസി ബിസിനസ് കണക്ട് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കും.
സ്വന്തമായി സംരംഭം തുടങ്ങുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, വായ്പാ സൗകര്യങ്ങള്‍, ലൈസന്‍സുകള്‍ നേടേണ്ട വിധം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം. ഫോണ്‍: 0471-2770534, 8592958677. ഇമെയില്‍: nbfc.coordinator@gmall.com
സ്പോട്ട് അഡ്മിഷന്
വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളായ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 12ന് സ്പോട്ട് അഡ്മിഷന് നടത്തും. എസ്എസ്എല്‍സി പാസായവര്‍ക്ക് പങ്കെടുക്കാം. www.polyadmission.org മുഖേന അപേക്ഷ നല്കിയവര്ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് നേരിട്ടെത്തിയും അപേക്ഷ നല്‍കാം. അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ എത്തണം. ഫോണ്‍: 0496 2524920, 9497840006.
*അപേക്ഷ ക്ഷണിച്ചു*
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പി.ജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (യോഗ്യത: ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്/സോഫ്റ്റ്വെയര് (പ്ലസ് ടു), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമാഷന്‍ (എസ്എസ്എല്‍സി) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് പ്രവേശനം സൗജന്യമാണ്. https://lbscentre.kerala.gov.in/services/courses എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍: 0495 2720250, 9995334453.
© Copyright - MTV News Kerala 2021





View Comments (0)