ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

MTV News 0
Share:

സംസ്ഥാനത്തിന്റെ 51 -മത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ ജയതിലകിൽ നിന്നും അദ്ദേഹം ചുമതല ഏറ്റുവാങ്ങി. 2028 സെപ്റ്റംബർ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.1992 ബാച്ച് കേരളാ കേഡർ ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.