വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി

MTV News 0
Share:

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇത് സംബന്ധിച്ച് കേന്ദ്രപെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലടക്കം ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടി വരികയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾ മാറുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾ ഉൾപ്പെടെ വീണ്ടും തുറക്കാനാകുമെന്നാണ് വ്യാപാരികളും സർക്കാരും പ്രതീക്ഷിക്കുന്നത്.

Share:
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സർക്കാർ നീക്കി. ഇത് സംബന്ധിച്ച് കേന്ദ്രപെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കത്ത് നൽകി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങും. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്. ആവശ്യത്തിന് സിലിണ്ടറുകൾ ലഭിക്കാതിരുന്നതും കടുത്ത വിലവർധനവും കാരണം കേരളത്തിലടക്കം ചെറുതും വലുതുമായ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടി വരികയും...വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി