വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

MTV News 0
Share:

 

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനം കമീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കമീഷന്‍ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമീഷന്‍ അറിയിച്ചു. വെബ്‌സൈറ്റ്: https://sec.kerala.gov.in, https://www.facebook.com/keralastateelectioncommission, https://www.instagram.com/sec_kerala_official/

 

 

ജീന്‍ ടെക്‌നോളജിസ്റ്റ് നിയമനം

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലികമായി ജീന്‍ ടെക്‌നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എംഎസ്‌സി ജീന്‍ ടെക്‌നോളജി/ജെനിറ്റിക്‌സ്/ബയോടെക്‌നോളജി, കാര്യോടൈപ്പിങ്, ‘ഫിഷ്’ (എഹൗീൃലരെലിരല ശി ടശൗേ ഒ്യയൃശറശ്വമശേീി) അല്ലെങ്കില്‍ മോളിക്യുലാര്‍ ജെനിറ്റിക്‌സ് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 18-36. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

നരിപ്പറ്റ ഗവ. ഐടിഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ദിവസവേതനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് ടെക്നീഷ്യന്‍ ട്രേഡില്‍ ഐടിഐ/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (2 കോപ്പി) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 7025956239.

Share:
  വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനം കമീഷന്‍ ഇതുവരെ എടുത്തിട്ടില്ല. വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കമീഷന്‍ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ...വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍