സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

MTV News 0
Share:

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടും അതിന് മുകളിലും ക്ലാസുകളില്‍ പഠിക്കുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ (2024-25) വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്ത ക്ഷേമനിധി ബോര്‍ഡിലെ അംഗീകൃത തൊഴിലാളികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷാ ഫോം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും യൂണിയന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 15. ഫോണ്‍: 0495 2384355.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

പേരാമ്പ്ര ഗവ. ഐടിഐയില്‍ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍ടിസി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം സെപ്റ്റംബര്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9400127797.

Share:
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം   കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടും അതിന് മുകളിലും ക്ലാസുകളില്‍ പഠിക്കുകയും കഴിഞ്ഞ അധ്യയന വര്‍ഷത്തെ (2024-25) വാര്‍ഷിക പരീക്ഷയില്‍ 70 ശതമാനം മാര്‍ക്ക് നേടി വിജയിക്കുകയും ചെയ്ത ക്ഷേമനിധി ബോര്‍ഡിലെ അംഗീകൃത തൊഴിലാളികളുടെ മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അപേക്ഷാ ഫോം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസിലും യൂണിയന്‍ ഓഫീസുകളിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 15....സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം