സ്വര്‍ണവില താഴേക്ക്

MTV News 0
Share:

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200 രൂപയായിരുന്നു പവന്‍ വില.ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് നേരിട്ടിരിക്കുന്നത്. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവാണ്. ട്രോയ് ഔണ്‍സിന് 23 ഡോളര്‍ കുറഞ്ഞ് 4108 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി ഒരു ശതമാനത്തിലേറെ ഇടിഞ്ഞ് 59.7 ഡോളറിലെത്തി.