
അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ
അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പേരാമ്പ്ര മേഞ്ഞാന്ന്യം സ്വദേശി ഫിറോസിനെയാണ് പേരാമ്പ്ര പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.എംഡിഎംഎ ഉപയോഗം, വിൽപ്പന എന്നിവയ്ക്ക് പുറമെ ലഹരിക്കടത്തിലെ സാമ്പത്തിക ഇടപാടുകളിലും ഫിറോസിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അധ്യാപികമാരുമായുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു.കേസിൽ നാലുദിവസം മുമ്പ് കൂത്താളി സ്വദേശി അനസിനെയും ആറാം പ്രതിയായി ചേർത്തിരുന്നു. ലഹരിക്കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയെന്നും ലഹരി ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകിയെന്നുമാണ് അനസിനെതിരായ കണ്ടെത്തൽ.അതേസമയം, കേസിലെ ബിആർസി അധ്യാപകരായ കീർത്തന, നീഷ്മ, കാവ്യ എന്നിവർക്കും അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)