
ഇതാണോ ആ നല്ല സമയം? ഇന്നലെ മാത്രം കുറഞ്ഞത് 1440 രൂപ; 77 ദിവസത്തെ കുറഞ്ഞ നിരക്കിൽ സ്വർണവില
സംസ്ഥാനത്ത് സ്വർണവില 77 ദിവസത്തിനിടെയുള്ള കുറഞ്ഞ നിരക്കിൽ. ഇന്നലെ രാവിലെയും വൈകുന്നേരവുമായി 1440 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇതോടെ ഒക്ടോബറിലെയും ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില.ഇന്നലെ കാലത്ത് സ്വർണം ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഉച്ചക്ക് പവന് ഒറ്റയടിക്ക് 800 രൂപയും ഗ്രാമിന് 100 രൂപയും കുറഞ്ഞു. കഴിഞ്ഞ ആഴ്ച തുടർച്ചയായി അഞ്ചുതവണ സ്വർണവില ഇടിഞ്ഞിരുന്നു. വില വീണ്ടും ഇടിയുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ.സ്വർണവിലയിലെ ഓരോ മാറ്റവും കുടുംബങ്ങളുടെ ആഭരണച്ചെലവിനെ നേരിട്ട് ബാധിക്കുന്നതിനാൽ, നിലവിലെ ഇടിവ് ഉപഭോക്താക്കൾക്ക് പ്രധാനമാണ്. അതേസമയം, പവൻവില കുറഞ്ഞുവെന്നതുകൊണ്ടുമാത്രം ആഭരണം വാങ്ങുന്നതിനുള്ള ആകെ ചെലവ് അതേ അനുപാതത്തിൽ കുറയണമെന്നില്ല. പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, മറ്റ് ബാധകമായ ചാർജുകൾ എന്നിവ കൂടി കണക്കാക്കണം.സ്വർണ വില കേരളത്തിൽ സർവകാല ഉയരം തൊട്ടത് ജനുവരിയിൽ ആയിരുന്നു. അന്ന് പവന് 1,31,160 രൂപയും ഗ്രാമിന് 16,395 രൂപയുമുമായിരുന്നു നിരക്ക്. റെക്കോർഡ് നിലയിൽ നിന്നും 24,040 രൂപയുടെ ഇടിവാണ് 10 മാസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
© Copyright - MTV News Kerala 2021




View Comments (0)