
സംസ്ഥാനത്ത് ഇന്നും മഴ ശക്തി പ്രാപിക്കും. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. 40 കിലോ മീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)